07:42am 10 November 2026
NEWS
രണ്ടാം വിവാഹം വിവാദമായതോടെ ബിജെപി നേതാവിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു
29/06/2025  10:44 AM IST
nila
രണ്ടാം വിവാഹം വിവാദമായതോടെ ബിജെപി നേതാവിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു

ആദ്യ വിവാഹബന്ധം വേർപെടുത്താതെ രണ്ടാം വിവാഹം കഴിച്ച ബിജെപി നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഉത്തരാഖണ്ഡിലെ മുൻ നിയമസഭാം​ഗം  സുരേഷ് റാത്തോഡിനെയാണ് ബിജെപി സസ്പെൻഡ് ചെയ്തത്. ആറു വർഷത്തേക്കാണ് സസ്പെൻഷൻ. ജനുവരിയിൽ സംസ്ഥാനത്ത് ബിജെപി സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയിരുന്നു. ഇതനുസരിച്ച് ഉത്തരാഖണ്ഡിൽ ബഹുഭാര്യത്വം കുറ്റകരമാണ്. സുരേഷ് റാത്തോഡിന്റെ ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാതെയുള്ള രണ്ടാം വിവാഹം പാർട്ടിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.

സഹാറൻപൂർ സ്വദേശിയായ നടി ഊർമിള സനവാറിനെ തന്റെ രണ്ടാം ഭാര്യയായി പരിചയപ്പെടുത്തുന്ന സുരേഷ് റത്തോഡിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ  പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം വലിയ വിവാദമായത്. പിന്നാലെ ഇക്കാര്യത്തിൽ സുരേഷ് റത്തോഡിനോട് ബിജെപി വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. 

 ‘‘നിങ്ങളുടെ വിശദീകരണത്തിൽ പാർട്ടി നേതൃത്വം തൃപ്തരല്ല. നിങ്ങൾ പാർട്ടി അച്ചടക്കവും സാമൂഹിക പെരുമാറ്റ മാനദണ്ഡങ്ങളും തുടർച്ചയായി ലംഘിച്ചു. പ്രദേശ് ബിജെപി പ്രസിഡന്റിന്റെ നിർദേശപ്രകാരം നിങ്ങളെ ആറ് വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നു’’ – സംസ്ഥാന ബിജെപി ജനറൽ സെക്രട്ടറി രാജേന്ദ്ര ബിഷ്ത് ഒപ്പിട്ട കത്തിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img